ടെല്‍ അവീവ് : നാലാം ദിവസവും പലസ്തീന്‍-ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്നു. 1,600 ലധികം റോക്കറ്റുകള്‍ പലസ്തീന് നേരെ പ്രയോഗിച്ചതായി ഇസ്രായേല്‍ സൈന്യം വെളിപ്പെടുത്തുന്നത്. ഗാസയില്‍ ഇസ്രായേല്‍ കൂടുതല്‍ വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 27 കുട്ടികളടക്കം നൂറിലധികം പലസ്തീനികളാണ്. ഇതോടെ മരിച്ച പലസ്തീനികളുടെ എണ്ണം 100 കവിഞ്ഞു.
അതേസമയം ഇസ്രായേലില്‍ ഒരു ആറ് വയസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പഴയ നഗരമായ ജറുസലേമിലെ അല്‍അഖ്‌സാ പള്ളിയിലും പരിസരത്തും ഏറ്റുമുട്ടലുകള്‍ നടന്നു. ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും വിശുദ്ധമായ സ്ഥലമായാണ് ഈ പള്ളി അറിയപ്പെടുന്നത്. മൂന്നാമത്തെ ഗാസ ടവറും ഇസ്രായേല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍വച്ചാണ് ഭീകരര്‍ പന്താടുന്നത്. അത് ഇനി അനുവദിക്കാന്‍ പറ്റില്ല. അറബ് രാഷ്ട്രങ്ങള്‍ ആദ്യം പാലസ്തീനെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ജീവന്റെ വിലയുള്ള പ്രതിരോധമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി.