ഇസ്രേല്‍ സൈനികരെ തല്ലി ; പലസ്തീന്‍ കൗമാരക്കാരിക്ക് എട്ടു മാസത്തിനു ശേഷം ജയില്‍ മോചനം

ജറുസലേം: രണ്ട് ഇസ്രേല്‍ സൈനികരെ തല്ലിയ സംഭവത്തില്‍ ജയിലിലായ പലസ്തീന്‍ കൗമാരക്കാരി ജയില്‍ മോചിതയായി. പലസ്തീന്‍ പ്രതിരോധത്തിന്റെ ചിഹ്നമായിമാറിയ അഹദ് തമീമിയാണ് (17) എട്ടു മാസത്തിനു ശേഷം ജയില്‍ മോചിതയായത്. ഇതേ സംഭവത്തില്‍ തമീമിയ്‌ക്കൊപ്പം ജയിലായ ഇവരുടെ അമ്മയേയും മോചിപ്പിച്ചു. ഇരുവരേയും ഇസ്രേല്‍ അധികൃതര്‍ വെസ്റ്റ്ബാങ്ക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ഡിസംബറില്‍ വെസ്റ്റ്ബാങ്കിലെ നെബി സാലയില്‍ വീടിനു സമീപത്തായിരുന്നു സംഭവം. തമീമിയെയും അമ്മയേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാലികള്‍ നടന്നിരുന്നു.

Top