ഇസ്ലാമാബാദ്: ഇസ്രായേല്‍ സൈന്യം ഗാസയില്‍ 3 പാലസത്‌നീകളെ കൊലപ്പെടുത്തി. ഇസ്രായേല്‍ സൈനീകരും പാലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 3 പാലസ്തീനികള്‍ കൊല്ലപ്പെടുകയും, 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് ഗാസ ഹെല്‍ത്ത് മിനിസ്ടി അറിയിച്ചു.
ഇസ്രായേലിന്റെ പുതിയ അധിനിവേശ നയത്തിനെതിരെയുള്ള പ്രതിഷേധം മാര്‍ച്ച് 30 മുതലാണ് ആരംഭിച്ചത്. മാര്‍ച്ച് മുതല്‍ 177 പാലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നത്.ഏകദേശം 19,000 ത്തോളം പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ അതിര്‍ത്തി മുറിച്ചു കടക്കാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചതിനാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച ഗാസ മുനമ്പില്‍ നിന്ന് നൂറ് കണക്കിന് പാലസ്തീനികള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.