ഗാസ സിറ്റി : ഗാസയില്‍ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 37 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗാസ ആരോഗ്യവിഭാഗം വക്താവ് അഷ്‌റഫ് ഖുര്‍ദെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം ഇസ്രേലുമായുള്ള പ്രശ്‌നങ്ങളെയും സംഘര്‍ഷങ്ങളേയും തുടര്‍ന്ന് 220 പലസ്തീന്‍കാര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.