ഗസ്സ: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച രണ്ടു പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു.
ഗസ്സ അതിര്‍ത്തിയില്‍ അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധിച്ച പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വിവേചരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. മുന്നൂറോളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്.
ഗസ്സ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുഎസ് പ്രഖ്യാപനത്തെ തുടര്‍ന്ന് പലസ്തീനിലുടനീളം കനത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.
ഗസ്സയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടെ ഫലസ്തീന്‍ നഗരങ്ങളിലെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങി. പല സ്ഥലത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.
റാമല്ലക്കും വെസ്റ്റ്ബാങ്കിനും പുറമെ ഹീബ്രോണ്‍, ജെനിന്‍, നെബുലസ്, തുല്‍കരീം തുടങ്ങിയ പട്ടണങ്ങളിലെല്ലാം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.
അമേരിക്കയുടേത് പലസ്തീനെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ഹമാസ് വെള്ളിയാഴ്ച രോഷദിനമായാചരിക്കാനും ആഹ്വാനം ചെയ്തിരുന്നു.