ആഗ്ര : ഇന്ത്യ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും താജ്മഹൽ സന്ദർശിച്ചു. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരുവരെയും ആഗ്രയിൽ എത്തി സ്വീകരിച്ചിരുന്നു.
15 വര്‍ഷത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനത്തിനായെത്തുന്നത്. 2003-ലാണ് മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 130 അംഗ പ്രതിനിധി സംഘവും നെതന്യാഹുവിനൊപ്പം എത്തിയിട്ടുണ്ട്. ഡൽഹിയിലും ആഗ്രയ്ക്കുമൊപ്പം ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലും നെതന്യാഹു സന്ദർശനം നടത്തും.
ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിൽ ഇരുവരും 9 ധാരണാപത്രങ്ങളില്‍ ഒപ്പു വെച്ചിരുന്നു . ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടത്.