ജെറുസലേം: അഴിമതി കേസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്രയേലി പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാത്രി മൂന്ന് മണിക്കൂറോളം അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ചോദ്യം ചെയ്യല്‍.
വ്യവസായികളില്‍ നിന്ന് നെതന്യാഹു നിയമവിരുദ്ധമായി സമ്മാനങ്ങളും ആനുകൂല്യങ്ങളും സ്വീകരിച്ചു എന്നതാണ് കേസെന്ന് ഇസ്രയേല്‍ പൊലീസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡും അറ്റോര്‍ണി ജനറല്‍ അവികെയ് മാന്‍ഡല്‍ബിറ്റും പറഞ്ഞു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ പ്രതിയോഗികള്‍ തനിക്കെതിരെ ഉപയോഗിച്ച അവസാനത്തെ ആയുധമാണ് ഇതെന്നുമാണ് നെതന്യാഹുവിന്റെ വിശദീകരണം.
അതേസമയം അന്വേഷണം സംബന്ധിച്ചോ ചോദ്യം ചെയ്യല്‍ സംബന്ധിച്ചോ പൊലീസ് വൃത്തങ്ങള്‍ ഇതുവരെ ഒന്നും വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.