ജറുസലേം: അഴിമതി കേസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.
സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍ നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിനെ പോലിസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി അഞ്ചാം തവണയാണ് നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്.
നേരത്തേ, കേസില്‍ നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു.
അതേസമയം, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങള്‍ മാത്രമാണ് ഇതെന്നാണ് നെതന്യാഹുവിന്റെ നിലപാട്.