പുതുവര്‍ഷ രാത്രിയിലും ഗസ്സയില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം

ഗസ്സ സിറ്റി: പുതുവര്‍ഷ രാത്രിയിലും ഗസ്സയില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം. രാത്രിയുടനീളം നിലക്കാത്ത ഷെല്ലിങ്ങാണ് ഗസ്സക്കുനേരെയുണ്ടായത്. ഖാന്‍ യൂനിസിലെ ബീച്ച് സ്ട്രീറ്റില്‍ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. കിഴക്കന്‍ ഗസ്സയിലെ സെയ്തൂനില്‍ ഒരു കൂട്ടം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

മധ്യ ഗസ്സയിലെ അല്‍-മഗാസി അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തി. നുസെയ്‌റത്ത് അഭയാര്‍ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍-അഖ്‌സ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.20 റോക്കറ്റുകള്‍ ഇസ്രായേലിനു നേരെ അയച്ചതായി ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഗസ്സയിലെ വംശഹത്യയോടുള്ള പ്രതികരണമാണിതെന്ന് ഖസ്സാം ബ്രിഗേഡ്‌സ് വ്യക്തമാക്കി.

 

Top