ഗാസയില്‍ ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ റോക്കറ്റ് ആക്രമണം നടത്തി

gasa

ഗാസാസിറ്റി: ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. അറുപതോളം ഹമാസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം റോക്കറ്റ് ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിനു നേരെ ഹമാസ് തുടര്‍ച്ചയായി നടത്തിയ റോക്കറ്റ്, മോര്‍ട്ടാര്‍ വര്‍ഷത്തെ തുടര്‍ന്നുള്ള തിരിച്ചടിയാണിതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന് ഹമാസ് നേതാവ് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top