ബംഗളൂരു: 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ചരിത്ര ദൗത്യത്തിന് തുടക്കം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് പി.എസ്.എല്‍.വി സി37 ബഹിരാകാശ വാഹനം വിക്ഷേപിച്ചത്.
എല്ലാ ഉപഗ്രഹങ്ങളുടെയുംകൂടി ഭാരം 1378 കിലോഗ്രാം വരും. പിഎസ്എല്‍വിസി 37 ന്റെ 39ാം ദൗത്യമാണിത്. ഇതില്‍ പ്രധാനം 714 കിലോ വരുന്ന കാര്‍ടോസാറ്റ് 2 ആണ്. ബാക്കി ഉപഗ്രഹങ്ങളില്‍ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്.
ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ ലക്ഷ്യത്തിലെത്തിക്കുന്നുണ്ട്. മുന്‍പ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചതാണ് നിലവിലുള്ള റെക്കോര്‍ഡ്.