ന്യൂഡൽഹി: അഞ്ച് വര്‍ഷം കൊണ്ട് 26 വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ഇതുവഴി 1245 കോടിയാണ് ഇസ്രോ ഇന്ത്യയ്ക്ക് നേടിത്തന്നതെന്ന് കേന്ദ്ര ആണവോര്‍ജ്ജ ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐഎസ്ആർഒ. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുക മാത്രമല്ല ഈ ബഹിരാകാശ ഗവേഷണ സ്ഥാപനം ചെയ്യുന്നത് രാജ്യത്തേക്ക് പണം എത്തിക്കുന്നതിലും വലിയ പങ്ക് തന്നെയാണ് വഹിക്കുന്ന്.
ഐഎസ്ആർഒ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ചിലൂടെ 91.63 കോടി നേടിത്തന്നിരുന്നു. വിക്ഷേപണത്തിലൂടെ ഇസ്രോ 324.19 കോടിയും നേടിയിട്ടുണ്ട്.