അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ; ആർഎൽവി ലാൻഡിം​ഗ് പരീക്ഷണം വിജയം

ബംഗളൂരു: ആർഎൽവിയുടെ ലാൻഡിം​ഗ് പരീക്ഷണം വിജയം. സമുദ്ര നിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട പേടകം സ്വയം ദിശാ നിയന്ത്രണം നടത്തി ഒരു വിമാനത്തെ പോലെ റൺവേയിൽ ഇറങ്ങുന്നതായിരുന്നു ഇന്നത്തെ പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് പേടകത്തെ പൊക്കിയെടുക്കാൻ ഉപയോഗിച്ചത്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയർസ്ട്രിപ്പിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.40ഓടെ പരീക്ഷണം പൂർത്തിയായി. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്ക് ഈ വിജയത്തോടെ ഐഎസ്ആർഒ ഒരു പടി കൂടി അടുത്തു. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആർഎൽവി വികസനത്തിലെ അടുത്ത ഘട്ടം.തിരുവനന്തപുരം വിഎസ്എസ്‍സിയിലെ പ്രത്യേക സംഘമാണ് ആർഎൽവിയുടെ പിന്നിൽ.

Top