ഐഎസ്ആര്‍ഒ ചാരക്കേസ്; നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

kerala hc

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം.

ഒന്നും രണ്ടും പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, 11ാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ പി.എസ്. ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജസ്റ്റിസ് അശോക് മേനോന്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

 

 

Top