ഐഎസ്ആര്‍ഒ ചാരക്കേസ്; ഡികെ ജെയിന്‍ സമിതി പിരിച്ചുവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഡി കെ ജെയിന്‍ സമിതിയെ സുപ്രീംകോടതി പിരിച്ചുവിട്ടു. കേസില്‍ സമിതിയുടെ ഇടപെടലിനെ സുപ്രിംകോടതി പ്രകീര്‍ത്തിച്ചു. അധ്യക്ഷന്‍ ഉള്‍പ്പെടെ സമിതി അംഗങ്ങള്‍ക്കാണ് കോടതിയുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചത്.

സിബിഐ സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന് കോടതി പറഞ്ഞു. സമിതിയെ സിബിഐ കൂടുതല്‍ ആശ്രയിക്കേണ്ടതില്ലെന്നും സുപ്രിം കോടതി പറഞ്ഞു. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പ്രതികള്‍ക്ക് എതിരെ നീങ്ങാന്‍ കഴിയില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

നമ്പി നാരായണനെ ആര് കുടുക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തണം. കേസില്‍ എഫ്ഐആര്‍ ഇട്ട സാഹചര്യമുണ്ട്. നമ്പി നാരായണനും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കും അവരുടെ വാദം പറയാം. എഫ്ഐആര്‍ ഇതുവരെ സിബിഐയുടെ സൈറ്റില്‍ അപ് ലോഡ് ചെയ്യാത്തതിനെയും കോടതി ചോദ്യം ചെയ്തു.

 

Top