തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണത്തിനായി നാളെ സിബിഐ സംഘം കേരളത്തിലെത്തും. എട്ടംഗ അന്വേഷണ സംഘമാണ് നാളെ തിരുവനന്തപുരത്തെത്തുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സംഘം ചോദ്യം ചെയ്യും. നമ്പി നാരായണനില്‍ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴിയെടുക്കും.
സിബി മാത്യൂസിന് ഇടക്കാല ജാമ്യം നല്‍കിയതിനെ എതിര്‍ത്ത് നമ്പി നാരായണന് കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിനയിലെടുത്തേക്കും.
അതേസമയം അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി, ഡിഐജി തുടങ്ങിയവര്‍ ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് സൂചന.