ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സ്വത്ത് കൈമാറ്റ വിവരങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സ്വത്ത് കൈമാറ്റ വിവരങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഒന്നാംപ്രതി എസ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളിയത്. ഹര്‍ജിക്കാരന് മതിയായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ നമ്പി നാരായണന് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി നല്‍കിയാണ് ചാരക്കേസ് അട്ടിമറിച്ചതെന്നുമായിരുന്നു എസ് വിജയന്‍ ആരോപിച്ചത്. ഗൂഡാലോചന കേസിലെ ഒന്നാം പ്രതിയാണ് എസ് വിജയന്‍.

ചാരക്കേസില്‍ സിബിഐ ആദ്യം കേസന്വേഷണം അവസാനിപ്പിച്ചത് അട്ടിമറി ആണെന്നും നമ്പി നാരായണനെതിരെ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് എസ് വിജയന്‍ കോടതിയെ സമീപിച്ചത്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്.

Top