Isuzu D-Max V-Cross Launched at Rs. 12.49 Lakh

ഇന്ത്യയിലെ ആദ്യ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനമെന്ന വിശേഷണവുമായി ഇസുസുവിന്റെ ഡി മാക്‌സ് വി ക്രോസ് വിപണിയിലേക്ക്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ചെന്നൈ എക്‌സ് ഷോറൂം വില 12.49 ലക്ഷം രൂപ.

ജൂലായ് മുതല്‍ ഡെലിവറി ആരംഭിക്കും. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ ഇസുസു ആരംഭിച്ച പ്‌ളാന്റിലാണ് ഡി മാക്‌സ് വി ക്രോസിന്റെ നിര്‍മ്മാണം. സ്‌റ്റൈലിഷ് ലുക്കും മികച്ച സുരക്ഷാ സംവിധാനങ്ങളുമുള്ള ഡി മാക്‌സ് വി ക്രോസ് ഓഫ് റോഡ് സാഹചര്യങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്.

മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്. കൊമേഴ്‌സ്യല്‍ വാഹനമായാണ് രജിസ്റ്റര്‍ ചെയ്യുന്മനതെങ്കിലും ദീര്‍ഘദൂര യാത്രങ്ങള്‍ക്ക് ഇണങ്ങുംവിധം മനോഹരമായി ഇന്റീരിയര്‍ ഒരുക്കിയിട്ടുണ്ട്.

Top