ഡി മാക്‌സിന്റെ വില 50,000 രൂപ വര്‍ധിപ്പിച്ച് ഇസുസു മോട്ടോര്‍സ്

ന്യൂഡല്‍ഹി : ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസു മോട്ടോര്‍സിന്റെ പിക് അപ്പ് വാഹനമായ ഡി മാക്‌സിന്റെ വില വര്‍ധിപ്പിച്ചു. 50,000 രൂപ വരെയാണ് ഇസുസു വില വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് നിര്‍മാതാക്കള്‍ ബുധനാഴ്ച അറിയിച്ചു.

വര്‍ധിച്ചു വരുന്ന വിതരണ ചിലവുകളും മറ്റുമാണ് വില വര്‍ധനവിന് കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ഇസുസു ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

20,000 മുതല്‍ 50,000 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്. 25 രാജ്യങ്ങളിലാണ് ഇസുസു മോട്ടോര്‍സിന് പ്രവര്‍ത്തനം ഉള്ളത്. നൂറോളം രാജ്യങ്ങളില്‍ നിര്‍മാതാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ വില്‍ക്കുന്നുമുണ്ട്. വര്‍ഷം തോറും 6 ലക്ഷം വാഹനങ്ങളാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നിര്‍മിക്കുന്നത്.

Top