ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് നാല് ശതമാനം വില വര്‍ധിപ്പിച്ച് ഇസുസു

isuzu

പ്പാന്‍ വാഹന നിര്‍മാതാക്കളായ ഇസുസു വാഹനങ്ങളുടെ വില ഉയര്‍ത്താനൊരുങ്ങുന്നു. 2019 ജനുവരി മുതല്‍ ഇസുസുവിന്റെ വാഹനങ്ങള്‍ക്ക് നാല് ശതമാനം വില ഉയരുമെന്നാണ് വിവരം.

ഉത്പാദന ചിലവും നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതുമാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇസുസുവിന്റെ വാഹന വിതരണത്തിനു ചിലവേറിയതായും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇസുസുവിന്റെ വാണിജ്യ വാഹനങ്ങളായ റെഗുലര്‍ ക്യാബ് മോഡലുകള്‍ക്കും എസ്‌ക്യാബ് മോഡലുകള്‍ക്കും രണ്ട് ശതമാനം വരെയും പിക്ക് അപ്പുകള്‍ക്ക് നാല് ശതമാനം വരെയുമാണ് വില ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Top