മലയാളികളുടെ പ്രയതാരം മോനിഷ വിടവാങ്ങിയിട്ട് 31 വര്‍ഷം. പ്രശസ്ത സാഹിത്യകാരനും , തിരക്കഥാകൃത്തും, എം ടി വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ധേഹമാണ് ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം ടി കഥയും ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1986ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം കൗമാരപ്രായത്തിലുള്ള ത്രികോണ പ്രണയകഥയാണ് അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന വിനീത് ആയിരുന്നു ചിത്രത്തില്‍ മോനിഷയുടെ നായകന്‍. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നും ലഭിച്ചത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ആദ്യ ചിത്രത്തിലൂടെ മോനിഷയ്ക്ക് ലഭിച്ചു. ജീവനേകിയ ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മോനിഷ നല്‍കിയത് ആറുവര്‍ഷം.ആലപ്പുഴയാണ് സ്വദേശം. പഠിച്ചതും വളര്‍ന്നതും ബെംഗളൂരുവില്‍.
പെരുന്തച്ചന്‍, കടവ്, കമലദളം, ചമ്പക്കുളം തച്ചന്‍, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് മോനിഷ കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ, ‘പൂക്കള്‍ വിടും ഇതള്‍’ , ‘ദ്രാവിഡന്‍’ തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച ‘ചിരംജീവി സുധാകര്‍’ എന്ന കന്നട സിനിമയിലും അഭിനയിച്ചു.
‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് മോനിഷ എറണാകുളത്തേക്ക് അംബാസിഡര്‍ കാറില്‍ അമ്മയ്ക്കൊപ്പം യാത്ര പോയത്. മോനിഷ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു ബസ് ഇവര്‍ സഞ്ചരിച്ച കാറിലിടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ അമ്മ ശ്രീദേവി ഉണ്ണി ഡോറ് തുറന്ന് പുറത്തേക്ക് തെറിച്ചുപോയി. പരുക്കുകളോടെ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടു. ബാക്കി കാറിലുണ്ടായിരുന്ന മോനിഷയടക്കമുള്ള മൂന്ന് പേരും മരണപ്പെട്ടുകയായിരുന്നു.