ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം. വിവിധ ഭാഷകളിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് 54 വയസിൽ ശ്രീദേവി വിടവാങ്ങുന്നത്.
നാലാം വയസിൽ ബാലതാരമായി സിനിമയിൽ അരങ്ങേറിയ ശ്രീദേവി, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ സിനിമയില്‍ നായികയായി. സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലുമെത്തി. ശേഷം ബോളിവുഡിലുമെത്തി. 1978 ൽ സോൽവാസാവൻ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവി ബോളിവുഡിൽ നായികയായി അരങ്ങേറിയത്.
പിന്നീടായിരുന്നു നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത ശ്രീ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. അപ്രതീക്ഷിതമായിട്ടായിരുന്നു അമ്പത്തിനാലാം വയസ്സിലെ വിയോഗം