പത്മാവദ് പ്രതിഷേധത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. ലോകത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ സിനിമ നിർമ്മിക്കുന്നത് നമ്മുടെ മൗലികാവകാശമാണെന്നാണ് വിദ്യാ ബാലൻ വ്യക്തമാക്കിയത്.
എല്ലാ തരത്തിലുള്ള സിനിമകളും പ്രദർശിപ്പിക്കപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് സിനിമ ഇഷ്ടമില്ലെങ്കിൽ കാണരുതെന്നും, പക്ഷേ ആ ചിത്രത്തിൽ എന്താണെന്ന് അറിയാൻ ശ്രമിക്കണമെന്നും അതിന് ശേഷം മാത്രമേ വിമർശനം നടത്താൻ പാടുള്ളുന്നുവെന്നും വിദ്യാ ബാലൻ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്സി) അംഗമാണ് താരം.
സംവിധായകൻ ഏത് അർത്ഥത്തിൽ ചിത്രം നിർമ്മിക്കുന്നുവോ അതെ രീതിയിൽ തന്നെ പ്രദർശിപ്പിക്കപ്പെടണമെന്നും താരം കൂട്ടിച്ചേർത്തു. സഞ്ജയ് ലീലാ ബൻസാലിയുടെ പദ്മവത് ചിത്രം പ്രതിഷേധം മറികടന്ന് പ്രദർശനത്തിനെത്തിയപ്പോഴാണ് വിദ്യാ ബാലന്റെ പരമാർശം. സിബിഎഫ്സിയുടെ നിർദേശപ്രകാരം ചിത്രത്തിൽ നിരവധി മാറ്റങ്ങൾ അണിയറപ്രവർത്തകർ കൊണ്ടുവന്നിരുന്നു.