സിനിമ റിവ്യൂ ബോംബിങ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.
സിനിമാ റിവ്യൂ, സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവര്‍, സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍ അവര്‍ അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്.
അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ്. പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നില്‍ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്…അവര്‍ ആരാണെന്ന് ഇതുവരെ നമ്മള്‍ അറിഞ്ഞിട്ടുമില്ല. അവരെ കണ്ടെത്തി സിനിമയെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെയും നിയമത്തിന്റെയും ബാധ്യതയാണെന്ന് ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.