വിമര്‍ശിക്കുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്ന് കാനം

തിരുവനന്തപുരം: വിമര്‍ശിക്കുന്നത് ശരിയോ എന്ന് വിമര്‍ശിക്കുന്നവരാണ് തീരുമാനിക്കേണ്ടത് എന്ന് കാനം രാജേന്ദ്രന്‍.

ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി എന്ന വിശേഷണം സിപിഐ സ്വയം എടുത്തണിയുകയാണ് എന്ന സിപിഐഎം വിമര്‍ശനത്തിന് മറുപടിയുമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി നല്കിയിരിക്കുന്നത്. ചിന്തയിലെ ലേഖനത്തിലെ വിമര്‍ശനത്തിനാണ് കാനം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പാടില്ലെന്നില്ല. ചിന്തയ്ക്ക് നവയുഗം മറുപടി നല്‍കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top