വീണ്ടും ചരിത്രം സുഷ്ടിച്ച് എസ്.എഫ്.ഐ, എം.ജിക്ക് കീഴിലെ കാമ്പസുകളും കീഴടക്കി

കോട്ടയം: എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയം തുടര്‍ന്ന് എസ്എഫ്‌ഐ. ശക്തമായ പോരാട്ടത്തിനൊടുവില്‍ സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 126 ല്‍ 117 കോളജിലും എസ്എഫ്‌ഐ ഉജ്വല വിജയംനേടി. എറണാകുളം ജില്ലയില്‍ 41 കോളജില്‍ 37ലും എസ്എഫ്‌ഐ സാരഥികള്‍ വിജയിച്ചുകയറി. മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂണിയന്‍ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്. തേവര എസ്എച്ച് കോളജില്‍ കെഎസ്‌യു വിജയിച്ചു. കെഎസ്‌യു ഭരിച്ചിരുന്ന വാഴക്കുളം സെന്റ് ജോര്‍ജ്, തൃക്കാക്കര കെഎംഎം, ആലുവ ചൂണ്ടി ഭാരത്മാത ആര്‍ട്‌സ് കോളജ്, പിറവം ബിപിസി, മൂവാറ്റുപുഴ നിര്‍മല എന്നീ കോളജുകള്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളജില്‍ മുഴുവന്‍ സീറ്റിലും വനിതകളെ വിജയിപ്പിച്ച് എസ്എഫ്‌ഐ കരുത്തുക്കാട്ടി.

തൃപ്പുണിത്തുറ ഗവ. ആര്‍ട്‌സ് കോളജ്, ആര്‍എല്‍വി കോളജ്, സംസ്‌കൃതം കോളജ്, വൈപ്പിന്‍ ഗവ. കോളേജ്, മാല്യങ്കര എസ്എന്‍എം, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ് കോളജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ്, കോതമംഗലം മൗണ്ട് കാര്‍മല്‍, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ്, ഇടപ്പള്ളി സ്റ്റാറ്റ്‌സ്, പൈങ്ങോട്ടൂര്‍ എസ്എന്‍, കൊച്ചി എംഇഎസ് തുടങ്ങിയ കോളജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. മത്സരം നടന്ന കുന്നുകര എംഇഎസ്, മണിമലക്കുന്ന് ഗവ. കോളജ്, തൃക്കാക്കര ഭാരത്മാതാ കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഇതോടൊപ്പം പൂത്തോട്ട എസ്എന്‍ ലോ കോളജ്, പുത്തന്‍വേലിക്കര ഐഎച്ച്ആര്‍ഡി, കൊച്ചിന്‍ കോളജ്, പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളജ്, ഐരാപുരം എസ്എസ്‌വി, എടുത്തല അല്‍ അമീന്‍, ഇടക്കൊച്ചി അക്വിനാസ്, കളമശേരി സെന്റ് പോള്‍സ്, മാറമ്പിള്ളി എംഇഎസ്, നെടുമ്പാശേരി പ്രസന്റേഷന്‍, പെരുമ്പാവൂര്‍ സെന്റ് കുര്യാക്കോസ് എന്നിവിടങ്ങളിലും എസ്എഫ്‌ഐ വിജയിച്ചു.

എടത്തലയില്‍ 14ല്‍ 13 സീറ്റും നേടി. എസ്എഫ്‌ഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെ തുടര്‍ന്നാണ് കെഎസ്‌യു ഒരു സീറ്റില്‍ വിജയിച്ചത്. കാലടി ശ്രീശങ്കര, ആലുവ യുസി എന്നിവിടങ്ങളില്‍ കെഎസ്‌യു യൂണിയന്‍ നിലനിര്‍ത്തി. എറണാകുളം ഗവ. ലോ കോളജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍പഴ്‌സന്‍ സീറ്റുകള്‍ ഒഴികെ മറ്റു സീറ്റുകളില്‍ വിജയിച്ച് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തി. ചൂണ്ടി ഭാരതമാത കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കെഎസ്‌യു വിജയിച്ചു.

കോട്ടയം ജില്ലയില്‍ 39 ല്‍ 38 കോളജിലും വിജയിച്ച് എസ്എഫ്‌ഐ ചരിത്രംകുറിച്ചു. നാട്ടകം ഗവ കോളജ്, ബസേലിയസ് കോളജ്, സിഎംഎസ് കോളജ് കോട്ടയം ,എസ്എന്‍ കോളജ് കുമരകം, മണര്‍കാട് സെന്റ് മേരീസ് കോളജ്, എംഇഎസ് പുതുപ്പള്ളി, പുതുപ്പള്ളി ഐഎച്ച്ആര്‍ഡി, കെജി കോളജ് പാമ്പാടി, എസ്എന്‍ കോളജ് ചാന്നാനിക്കാട്, എന്‍എസ്എസ് കോളജ് ചങ്ങനാശേരി, അമാന്‍ കോളജ്, മീഡിയ വില്ലേജ്, പിആര്‍ഡിഎസ് കോളജ് , വാഴൂര്‍ എസ്‌വിആര്‍എന്‍എസ് എസ് കോളജ് , പിജിഎം കോളജ് കങ്ങഴ,എംഇഎസ് എരുമേലി, ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി, ഷെയര്‍ മൌന്റ്‌റ് , ശ്രീശബരീശ, സെന്റ് തോമസ് കോളജ് പാലാ, സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍, പുതുവേലി മാര്‍ കുര്യാക്കോസ് കോളജ് , മാര്‍ അഗസ്ത്യനോസ് കോളജ് രാമപുരം, ഏറ്റുമാനൂരപ്പന്‍ കോളജ് ,കെഇ കോളജ്, സ്റ്റാസ് പുല്ലരിക്കുന്നു , ഐസിഎച്ച് പുല്ലരിക്കുന്നു, സിഎസ്‌ഐ ലോ കോളജ് കാണക്കാരി, ഐഎച്ച്ആര്‍ഡി കോളജ് ഞീഴൂര്‍, വിശ്വഭാരതി കോളജ്, ദേവമാതാ കോളജ്, കീഴൂര്‍ ഡിബി കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ്, സെന്റ് സേവിയേഴ്‌സ് വൈക്കം , മഹാദേവ കോളജ് വൈക്കം, ഹെന്ററി ബേക്കര്‍ കോളജ് മേലുകാവ്, സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ, എംഇഎസ്&ിയുെ; ഈരാറ്റുപേട്ട എന്നീ കോളജുകളിലാണ് എസ്എഫ്‌ഐ വിജയിച്ചത്

പത്തനംതിട്ട ജില്ലയില്‍ പതിനെട്ട് കോളജുകളില്‍ 17 ഇടത്തും എസ്എഫ്‌ഐ ആധിപത്യമുറപ്പിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ 14ല്‍ 13 സീറ്റിലും എസ്എഫ്‌ഐയ്ക്ക് എതിരുണ്ടായില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്കു മാത്രമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. വിവിധ കോളജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബികോം കോളജ്, എസ്എഎസ് കോളജ് കോന്നി, എസ്എന്‍ഡിപി കോളജ് കോന്നി, സെന്റ് തോമസ് കോളജ് കോന്നി, മുസ്‌ലിയാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, വിഎന്‍എസ് കോന്നി, ബിഎഎം തുരുത്തിക്കാട്, ഐഎച്ച്ആര്‍ഡി തണ്ണിത്തോട്, എസ്എന്‍ കോളജ് ചിറ്റാര്‍, സെന്റ് തോമസ് കോളജ് കോഴഞ്ചേരി, സെന്റ് തോമസ് കോളജ് റാന്നി, സെന്റ് തോമസ് കോളജ് ഇടമുറി, തിരുവല്ല മാര്‍ത്തോമ്മ കോളജ്, ഡിബി പമ്പ, സെന്റ് തോമസ് കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തി.

ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് നടന്ന 27 കോളജുകളില്‍ 24 കോളജ് യൂണിയനുകളിലും എസ്എഫ്‌ഐക്ക് ഉജ്വലവിജയം. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയവര്‍ക്കുള്ള താക്കീതുമായി വിജയം. പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍തന്നെ 17 കോളജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറയൂര്‍ ഐഎച്ച്ആര്‍ഡി കോളജ്, മൂന്നാര്‍ ഗവണ്‍മെന്റ് കോളജ്, അടിമാലി മാര്‍ ബസേലിയസ് കോളജ്, അടിമാലി കാര്‍മല്‍ഗിരി കോളജ്,&ിയുെ; രാജകുമാരി എന്‍എസ്എസ് കോളജ്, പുല്ലുകണ്ടം എസ്എന്‍ കോളജ്, രാജാക്കാട് എസ്എസ്എം കോളജ്, പൂപ്പാറ ഗവണ്‍മെന്റ് കോളജ്, നെടുങ്കണ്ടം എംഇഎസ് കോളജ്, നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളജ്, തൂക്കുപാലം ജെഎന്‍യു കോളജ്, കട്ടപ്പന ഗവണ്‍മെന്റ് കോളജ്, രാജമുടി മാര്‍ സ്ലീവാ കോളജ്, ഇടുക്കി ഗിരിജ്യോതി കോളജ്, കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളജ്, പുറ്റടി ഹോളിക്രോസ് കോളജ്, പെരുവന്താനം സെന്റ് ആന്റണീസ് കോളജ്, മുട്ടം ഐഎച്ച്ആര്‍ഡി കോളജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, തൊടുപുഴ അല്‍ അസര്‍ കോളജ്, കോഓപ്പറേറ്റീവ് ലോ കോളജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ കോളജ് എന്നിങ്ങനെ 24 കലാലയങ്ങളാണ് എസ്എഫ്‌ഐ നേടിയത്.

 

Top