ഗുരുഗ്രാം: ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
ജോലി കഴിഞ്ഞ് രാത്രിയില്‍ പത്തു മണിയോടെയെത്തിയ യുവതിയെ വീടിനു സമീപത്തു വെച്ചാണ് യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട യുവതി മാതാപിതാക്കള്‍ക്കരികിലെത്തി വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാക്കളില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ജില്ലാകോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു.