കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ മൈക്രോസോഫ്റ്റ് താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന്. . .

microsoft

തിരുവനന്തപുരം: ഐടി രംഗത്ത് ആഗോള ഭീമന്‍മാരായ മൈക്രോസോഫ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്ത് ക്യാമ്പസ് തുറക്കാന്‍ താല്‍പര്യം കാണിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകത്ത് തന്നെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ അവരുടെ ഗ്ലോബല്‍ ടെക്‌നോളജി ഹബ് കേരളത്തില്‍ തുറക്കുന്നതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റും ടെക്ക് മഹീന്ദ്രയും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങള്‍ സംബന്ധിച്ച നിസാന്‍ കമ്പനിയുടെ ആഗോള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിലായിരിക്കും നടക്കുന്നത്. ‘ആറ് മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസാന്‍ കേരളം തെരഞ്ഞെടുത്തത്.

Top