മുംബൈ: ഓഹരി സൂചികകള്‍ രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഓഹരിവിപണി 329.17 പോയന്റ് നേട്ടത്തില്‍ 35,171.27ലും നിഫ്റ്റി 94.10 പോയന്റ് ഉയര്‍ന്ന് 10,383ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി ഓഹരികളും റിലയന്‍സും എച്ച്ഡിഎഫിസി ബാങ്കുമാണ് ഓഹരിവിപണിയിലെ നേട്ടത്തിനുപിന്നില്‍. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1040 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അതേസമയം, 141 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിപിസിഎല്‍, ഇന്‍ഫോസിസ്, ടിസിഎസ്, ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഭാരതി ഇന്‍ഫ്രടെല്‍, ബജാജ് ഫിനാന്‍സ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി, ഫാര്‍മ എന്നിവ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.