പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താന്‍ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള സ്വന്തം ചിത്രങ്ങളും ഷമി പങ്കുവെച്ചിട്ടുണ്ട്.
പരിക്ക് ?ഗുരുതരം ആയിരുന്നതുകൊണ്ടു തന്നെ ശസ്ത്രക്രിയ അനിവാര്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇംഗ്ലണ്ട് പര്യടനത്തിലും പങ്കെടുക്കാനാവാതെ പോയത്. ‘കണങ്കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു. സുഖം പ്രാപിക്കാന്‍ സമയമെടുക്കും, എത്രയും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -താരം എക്‌സില്‍ കുറിച്ചു.
ഇതോടെ വരുന്ന ഐ.പി.എല്ലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായി. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് പിന്നീടുള്ള പരമ്പരകളില്‍ ടീം ഇന്ത്യക്കൊപ്പം ചേരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനം ഉള്‍പ്പെടെയുള്ളവയും ഷമിക്ക് നഷ്ടമായിരുന്നു.