ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ റിലീസിനൊരുങ്ങുകയാണ്. വിജയ് നായകനായ ലിയോ ഈ മാസം 19-ന് റിലീസിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 41 മില്യണ്‍ കാഴ്ച്ചാക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്. വലിയ പ്രതീക്ഷ നല്‍കുന്നതാണ് ട്രെയ്‌ലര്‍ എന്നും റിലീസിനായി കാത്തിരിക്കുകയാണെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സിനിമയുടെ ഭാഗമായ് നടന്ന ഇന്റര്‍വ്യൂവില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചിരുന്നതിനെക്കുറിച്ചും എന്നാല്‍ പിന്നീട് അത് സാധിക്കാതെ പോയതിനെ കുറിച്ചുമാണ് ലോകേഷ് സംസാരിച്ചത്.
ഒരു പൊലീസുകാരന്റെ കഥ പറയുന്ന ചിത്രം ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യാന്‍ തിരുമാനിച്ചിരുന്നു ‘മുഫ്തി’ എന്ന പേരിലാണ് ഞാന്‍ ആ കഥയെഴുതിയത്.. ‘അദ്ദേഹത്തിന്റെ യൂണിഫോമിന്റെ സൈസ് വലുതായതിനാല്‍ അത് ശരിയാക്കാന്‍ ഒരു തയ്യല്‍ക്കടയില്‍ പോയി രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നു. ആ രണ്ട് മണിക്കൂര്‍ സംഭവമാണ് സിനിമ’. പക്ഷെ എന്റെ ഇപ്പോഴത്തെ സിനിമ തിരക്കുകള്‍ കാരണമാണ് അത് ചെയ്യാന്‍ സാധിക്കാതെ പോയതെന്നും. അതുകൊണ്ട് ആ കഥ ഞാന്‍ എന്റെ സഹ സംവിധായകനെ ഏല്‍പ്പിച്ചുവെന്നും,’ ലോകേഷ് പറഞ്ഞു. ലോകേഷിന്റെ ‘വിക്രം’ സിനിമയിലെ ഫഹദിന്റെ എജന്റ് അമര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.