ഇറ്റാലിയന്‍ തീരദേശസേന കടലില്‍ കുടുങ്ങിയ 43 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

റോം: ഇറ്റലിയിലെ തെക്കന്‍ പുഗ്ലിയ മേഖലയിലെ കടലില്‍ കുടുങ്ങിയ 43 അഭയാര്‍ഥികളെ ഇറ്റലിയുടെ തീരദേശസേന രക്ഷപ്പെടുത്തി.

11 കുട്ടികള്‍ അടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഇറ്റലി സാന്റാ മരിയ ഡി ലിയൂക്ക തുറമുഖത്ത് എത്തിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ തീരനഗരമായ വീസ്റ്റെയില്‍ നിന്ന് കുട്ടികള്‍ അടക്കം 36 അഭയാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ സിറിയയില്‍ നിന്ന് എത്തിയ അഭയാര്‍ഥികളാണെന്ന് പോലീസ് അറിയിച്ചിരുന്നു.

Top