റോം: ഇറ്റലിയില്‍ ഹോട്ടലിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണു 30 പേര്‍ മരിച്ചു.
ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് ഹോട്ടലില്‍ 20 വിനോദസഞ്ചാരികളും ഏഴു ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
ബൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് ഇടിഞ്ഞു വീണത്.
ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നാണ് മഞ്ഞുവീഴ്ചയുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഹോട്ടല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും കടുത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് ഇവര്‍ക്കു സ്ഥലത്തെത്താനായത്.
നാല് ഭൂകമ്പങ്ങളാണ് ബുധനാഴ്ച ഇറ്റലിയില്‍ ഉണ്ടായത്. പല ഗ്രാമങ്ങളും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു കിടക്കുകയാണ്.
×