കടല്‍ക്കൊലക്കേസ്; ഇറ്റലി നല്‍കിയ 10 കോടി സുപ്രീംകോടതിയില്‍ കെട്ടിവെച്ചു

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് നഷ്ടപരിഹാരത്തുക നിക്ഷേപിച്ചത്.

കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്.

മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. നഷ്ടപരിഹാരത്തുക സുപ്രിംകോടതിയില്‍ കെട്ടിവച്ച ശേഷം മാത്രമേ കടല്‍ക്കൊലക്കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയുള്ളുവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Top