ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും.
ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കേസാണെന്നും, വിഷയം ഒത്തുതീര്‍ത്തെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. നഷ്ടപരിഹാരവും കൈമാറി. ഇനി സുപ്രീംകോടതിയിലെ കേസ് നടപടികള്‍ തീര്‍പ്പാക്കിയാല്‍ മതിയെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
തുടര്‍ന്ന് കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.