Italian marine Massimiliano Latorre will not return to India for trial

റോം: കേരള തീരത്ത് മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരില്ലെന്ന് ഇറ്റാലിയന്‍ സെനറ്റ് മേധാവി.

ചികില്‍സയ്ക്കായി ഇറ്റലിയിലേക്ക് താല്‍കാലികമായി പോയ മാസിമിലിയാനോ ലത്തോറെയാണ് ഇനി തിരിച്ചു വരില്ലെന്ന് സെനറ്റ് മേധാവി അറിയിച്ചത്.

പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് 2014 ല്‍ ആണ് മസിമിലിയാനോയ്ക്ക് ചികില്‍സയ്ക്കായി നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.

അദ്ദേഹത്തിന് ഇനി ഇന്ത്യയിലേക്കു വരാന്‍ കഴിയില്ലെന്നാണ് പ്രതിരോസെനറ്റ് പ്രസിഡന്റ് നിക്കോള ലാത്തോറെ അറിയിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സാല്‍വതോറെ ജിറോണിനെയും ഇറ്റലിയിലേക്കു തിരികെ കൊണ്ടുപോകുമെന്നും അവര്‍ പറഞ്ഞു.

ലത്തോറെയുടെ ഇറ്റലിയില്‍ തങ്ങാനുള്ള അനുമതി ബുധനാഴ്ച അവസാനിക്കും. ഇറ്റലിയുടെ പുതിയ നീക്കം പ്രധാനമന്ത്രിയുടെ ഓഫീസോ വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍നിന്ന് നാവികരുടെ വെടിവെപ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം.

Top