13 വയസിന് താഴെയുള്ള കുട്ടികളുടെ ടിക് ടോക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറ്റലി

ചൈനീസ് ആപ്പായ ടിക് ടോക്കിൽ 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷനുകൾ ബ്ലോക്ക് ചെയ്യാനുള്ള നീക്കവുമായി ഇറ്റലി. ടിക് ടോക്കിലെ ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’ ചെയ്ത് സിസിലി എന്ന പത്തു വയസുകാരി ശ്വാസം മുട്ടി മരിച്ച സംഭവത്തെ തുടർന്നാണ് നടപടി. പ്രായപൂർത്തിയാവാത്ത ഉപയോക്താക്കളെയെല്ലാം ബ്ലോക്ക് ചെയ്യാന്‍ ടിക് ടോക്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റലി. ഇതേ തുടര്‍ന്ന് ഫെബ്രുവരി 15 വരെ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്യും.

വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം പിടിച്ച് നില്‍ക്കുന്നതാണ് ‘ബ്ലാക്ക് ഔട്ട് ചലഞ്ച്’. എന്നാല്‍ പെണ്‍കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പെണ്‍കുട്ടി ടിക് ടോക്കും യുട്യൂബും സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം ടിക് ടോക്ക് വഴി ആരെങ്കിലും കുട്ടിയെ ചലഞ്ചിന് ക്ഷണിച്ചതാണോ എന്നും ആത്മഹത്യയാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Top