ഇറ്റലി; മത്സ്യ ബന്ധനത്തിനെത്തിയ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി. ഇറ്റാലിയന്‍ നാവികര്‍ പ്രതിയായ കേസിലാണ് വാദം നടക്കുന്നത്. ഇന്ത്യയില്‍ വിചാരണ അകാരണമായി വൈകുകയാണെന്നും ഇന്ത്യയിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.
ഇറ്റലി സഹകരിച്ചിരുന്നുവെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നെന്നും ഇന്ത്യ വാദത്തിനിടെ വിമര്‍ശനം ഉന്നയിച്ചു.