കൊറോണ കീഴടക്കിയത് 18,000 ലധികം ജീവന്‍; നാല് ലക്ഷത്തോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ലോക വായ്പകമായി കൊറോണ വൈറസ് പടരുമ്പോള്‍ ആകെ കൊവിഡ് മരണം 18,000 കടന്നു. നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച് ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേരാണ് മരിച്ചത്. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

സ്പെയിനിലും ഒറ്റ ദിവസം മരിച്ചത് 489 പേരാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. അമേരിക്കയില്‍ ഇന്ന് മാത്രം 5800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ ട്യുന്‍ബെര്‍ഗിനെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തന്റെ രോഗവിവരം ഗ്രെറ്റ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം സ്പെയിനില്‍ നാലായിരത്തി അഞ്ഞൂറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ ആകെ മരണം ആറായിരം കടന്നു. സ്പെയിനില്‍ പ്രായമായ രോഗികളെ അഗതിമന്ദിരങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വൃദ്ധ രോഗികളെ രക്ഷിക്കുന്ന ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ പിടിയില്‍ നിന്ന് കരകയറുന്ന ചൈന യാത്രാ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്.

Top