Italy officially withdraws from bid to host 2024 Olympic Games

റോം: 2024ലെ ഒളിമ്പിക്‌സ് ഗെയിംസിന് ആതിഥ്യംവഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറി. റോം സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ നീക്കത്തെ എതിര്‍ത്തതോടെയാണ് തീരുമാനമെന്ന് ഇറ്റലി ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു.

അഴിമതി, മാലിന്യ നിക്ഷേപം തുടങ്ങിയവ തുടച്ചുനീക്കുന്നതിനാണ് നഗരം ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടി നേതാവും റോം മേയറുമായ വിര്‍ജിനിയ റഗ്ഗി പറഞ്ഞു.

പാരീസ്, ലോസ് ആഞ്ചലസ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങളാണ് 2024ലെ ഒളിമ്പിക്‌സ് വേദി സ്വന്തമാക്കാനായി മത്സരരംഗത്തുള്ളത്.

ബോസ്റ്റണ്‍, ഹാംബര്‍ഗ് തുടങ്ങിയ നഗരങ്ങള്‍ നേരത്തെ പിന്മാറിയിരുന്നു. 2017 സെപ്റ്റംബറിലാണ് വേദി പ്രഖ്യാപിക്കുന്നത്. അടുത്ത ഒളിമ്പിക്‌സ് 2020ല്‍ ഏഷ്യന്‍ രാജ്യമായ ജപ്പാനിലാണ് നടക്കുന്നത്.

Top