അമേരിക്കയില്‍ മരിച്ചത് 1421 കൊറോണ ബാധിതര്‍; ലോകത്താകെ മരണം 26,000 കടന്നു

ഇറ്റലി: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 1421 പേരാണ് നിലവില്‍ അമേരിക്കയില്‍ മരിച്ചത്. 94000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലെ മരണ സംഖ്യ 9,000 കടന്നു. ഇറ്റലിയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 919 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ലോകത്ത് കൊവിഡ് മരണം 26000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.

സ്പെയിനില്‍ മരണം അയ്യായിരത്തോട് അടുക്കുകയാണ്. രോഗ വ്യാപനം തടയാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അമേരിക്കയും ചൈനയും പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഇന്ന് രോഗം സ്ഥിരീകരിച്ചു.കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു.

Top