വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ള അമേരിക്കയില്‍ പ്രതിസന്ധി ഗുരുതരമായി തന്നെ തുടരുകയാണ്. മരണ സംഖ്യ ഇനിയും വന്‍തോതില്‍ ഉയരുവാന്‍ സധ്യതയുള്ളതായി വിദഗ്ധരുടെ അഭിപ്രായം.
ലോകത്ത് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്. ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ ആകെ മരണം 19,468 ആയി. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ്.