ന്യൂഡല്‍ഹി: രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി സെപ്തംബര്‍ 30 വരെ നീട്ടി. 2018-19 വര്‍ഷത്തിലെ ഐടിആര്‍ സമര്‍പ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകര്‍ക്കായി രണ്ട് മാസം കൂടി തിയതി നീട്ടി നല്‍കിയത്.
നേരത്തെ ജൂലൈ 31 ആയിരുന്ന തിയതിയാണ് നിലവില്‍ സെപ്തംബറിലേക്ക് നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് ആദാ നികുതി സമര്‍പ്പിക്കാനുള്ള തിയതി നീട്ടി നല്‍കുന്നത്. നേരത്തെ മാര്‍ച്ച് 31 ആയിരുന്ന തിയതി, രണ്ടാം തവണ ജൂണ്‍ 30 ലേക്ക് നീട്ടുകയും മൂന്നാം തവണ അത് ജൂലൈ 31 ലേക്ക് നീട്ടുകയുമായിരുന്നു.