ഇനി മുതല്‍ ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍ കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാല്‍ മതി. ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷിച്ച് 50 രൂപ അടയ്ക്കണം. നേരത്തെ ഒടിപി വഴി സ്ഥിരീകരണം ലഭിച്ച ശേഷം മാത്രമെ കാര്‍ഡ് നല്‍കിയിരുന്നുള്ളൂ. എന്നാല്‍ പുതിയ രീതി പ്രകാരം, കുടുംബാംഗങ്ങളിലെ ആരുടെയെങ്കിലും മൊബൈല്‍ നമ്പര്‍ ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാല്‍ മതി. ഇതുവഴി മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്കും പിവിസി കാര്‍ഡ് ലഭ്യമാകും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് യുഐഡിഎഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഓഫ്ലൈനില്‍ പരിശോധിക്കാന്‍ സൗകര്യമുള്ളതുമാണ് പുതിയ കാര്‍ഡ്. ഡെബിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ പോലെ പേഴ്സില്‍ സൂക്ഷിക്കുന്നാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാര്‍കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1947 ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, തമിഴ്, മലയാളം, പഞ്ചാബി, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസാമീസ്, ഉറുദു എന്നിങ്ങനെ 12 പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്.