നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നാണ് ചിത്രത്തിന്റെ പേര്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെുതി സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് കുന്നംകുളത്ത് നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂരിഭാഗം രംഗങ്ങള്‍ കുന്നംകുളത്തും ബാക്കി ഭാഗങ്ങള്‍ ചൈനയിലുമായിരിക്കും ചിത്രീകരിക്കുക. മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത ഏപ്രിലിലാകും സിനിമയുടെ ചിത്രീകരണം തുടങ്ങുക. ഇപ്പോള്‍ ലൂസിഫറിന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍.