വയസ് 30, ആസ്തി 7,98,35 കോടി രൂപ

കൊച്ചി: അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ സ്‌നാപ്ചാറ്റിലൂടെ ചെറുപ്രായത്തില്‍ ശതകോടീശ്വര
നായ വ്യക്തിയാണ് ഇവാന്‍ സ്പീഗല്‍. സ്‌നാപ്പ് ഇങ്കിന്റെ സഹസ്ഥാപകനും സിഇഒയുമാണ് ബോബ് മര്‍ഫി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ ബോബ് മര്‍ഫിയും റെഗ്ഗി ബ്രൗണും ചേര്‍ന്നാണ് ഈ പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നത്. 2015- ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിരുന്നു സ്പീഗല്‍. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാണ്.

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ അഭിഭാഷകരായ ജോണ്‍ ഡബ്ല്യു. സ്പീഗലിന്റെയും മെലിസ ആന്‍ തോമസിന്റെയും മകനായി ആണ് സ്പീഗല്‍ ജനിച്ചത്. സാന്താ മോണിക്കയിലെ ക്രോസ്‌റോഡ്‌സ് സ്‌കൂള്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷമാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേരുന്നത്.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്പീഗല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസൈനിഗില്‍ ക്ലാസുകള്‍ എടുത്തിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, ഒരു ബയോമെഡിക്കല്‍ കമ്പനിയില്‍ പെയ്ഡ് ഇന്റേണ്‍ ആയി ജോലി ചെയ്തായിരുന്നു കരിയറിന്റെ തുടക്കം.

2011 ഏപ്രിലില്‍, സ്റ്റാന്‍ഫോര്‍ഡില്‍ പ്രോഡക്ട് ഡിസൈന്‍ പഠിക്കുന്ന കാലത്ത് സ്പീഗല്‍ മെസേജിംഗിനായി ഒരു ആപ്ലിക്കേഷന്‍ എന്ന ആശയം പ്രോജക്റ്റിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഈ ആശയം പക്ഷേ സഹപാഠികള്‍ നിരസിച്ചു. എന്നാല്‍ സ്പീഗല്‍ ഇത് വിട്ടുകളഞ്ഞില്ല. ആ വര്‍ഷം അവസാനം തന്നെ സഹപാഠികളായ ബോബി മര്‍ഫി, റെഗ്ഗി ബ്രൗണ്‍ എന്നിവരുമായി ചേര്‍ന്ന് ‘പിക്കബൂ’ എന്ന ഈ പ്ലാറ്റ്‌ഫോമിന്റെ ഒരു പ്രോട്ടോടൈപ്പ് നിര്‍മിച്ചു.

പിന്നീട് അതിന്റെ പേര് സ്‌നാപ്ചാറ്റ് എന്നാക്കുകയായിരുന്നു. പ്ലിക്കേഷന്റെ ജനപ്രീതി വര്‍ദ്ധിച്ചതോടെ, ബിരുദം പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് സ്‌നാപ്ചാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്പീഗല്‍ കോളേജ് വിട്ടു. 2012 അവസാനത്തോടെ തന്നെ സ്നാപ്ചാറ്റിന് പ്രതിദിനം 10 ലക്ഷം സജീവ ഉപയോക്താക്കളെ കിട്ടിത്തുടങ്ങി. പിന്നീട് സ്‌നാപ്ചാറ്റ് വന്‍കിട കമ്പനിയായി മാറിയതാണ് കമ്പനി സഹസ്ഥാപകരെ എല്ലാം ശതകോടീശ്വരരാക്കി മാറ്റിയത്

 

Top