വാഷിംഗ്ടണ്‍: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ഇവാന്‍ വില്യംസ് കമ്പനി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും ഫെബ്രുവരി അവസാനത്തോടെ വിടപറയുമെന്നാണ് ഇവാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 13 വര്‍ഷം ട്വിറ്റര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ട്വീറ്റര്‍ സാമ്രാജ്യത്തിന്റെ സ്ഥാപകരായ ജാക്ക് ഡോര്‍സി, ബിസ്സ്‌റ്റോണ്‍ എന്നിവര്‍ക്ക് ഇവാന്‍ നന്ദിയും അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായി 2006 ല്‍ ആണ് ട്വിറ്റര്‍ നിലവില്‍ വന്നത്.