ന്യൂഡൽഹി : ഹൈദരാബാദിൽ നടന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയിൽ തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപ്.
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഇവാന്‍കാ ട്രംപ് നന്ദി അറിയിച്ചുകൊണ്ട് കത്ത് നൽകി.
അവിശ്വസനീയവും പ്രചോദനവുമായ അനുഭവമാണ് എനിക്ക് ഹൈദരാബാദിൽ നിന്ന് ലഭിച്ചതെന്നും , ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും ഇവാന്‍കാ കത്തിൽ വ്യക്തമാക്കി.
തെലുങ്കാനയിലെ ജനങ്ങളുടെ സ്നേഹത്തെകുറിച്ചും , സ്വീകരണത്തെക്കുറിച്ചും ഇവാന്‍കാ കത്തിൽ എഴുതിയിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് ഉടൻ തന്നെ ഒന്നുകൂടി വരാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇവാന്‍കാ പറഞ്ഞു.