രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ട്രംപിനൊപ്പം എത്തിയ മകള്‍ ഇവാന്‍ക ട്രംപിന്റെ ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഇപ്പോഴിതാ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ഗായകന്‍ ദില്‍ജിത്തിന് മറുപടിയുമായാണ് ഇവാന്‍ക രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനൊപ്പമുള്ള ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്‌നറും താ്ജമഹല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ ഇവാന്‍കയെടുത്ത ചിത്രമാണ് ഫോട്ടോഷോപ്പിലൂടെ ഗായകന്‍ ദില്‍ജിത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Thank you for taking me to the spectacular Taj Mahal, @diljitdosanjh! ?
It was an experience I will never forget! https://t.co/VgqFuYBRIg
— Ivanka Trump (@IvankaTrump) March 1, 2020
‘താജ്മഹലില്‍ കൊണ്ടുപോയില്ലെങ്കില്‍ എന്റെ ജീവനെടുകുമെന്ന അവസ്ഥയായി. ഒടുവില്‍ കൊണ്ടുപോയി. അല്ലാതെന്തു ചെയ്യാന്‍ ?’ എന്നായിരുന്നു ചിത്രം പങ്കുവച്ച് ദില്‍ജിത്ത് കുറിച്ചത്.
എന്നാല്‍ ‘എന്നെ താജ്മഹലിലേക്ക് കൊണ്ടു പോയതിന് നന്ദി, ദില്‍ജിത്ത്. അത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു’ എന്ന മറുപടിയുമായി രംഗത്തെത്തുകയായിരുന്നു ഇവാന്‍ക. ഇവാന്‍കയുടെ ഈ മറുപടി സോഷ്യല്‍ ലോകത്തേയും ഞെട്ടിച്ചു.
‘എന്റെ ദൈവമേ, നന്ദി ഇവാന്‍ക ട്രംപ്. ഇത് ഫോട്ടോഷോപ്പല്ല എന്ന് എല്ലാവരോടും വിശദീകരിക്കുകയായിരുന്നു ഞാന്‍. വീണ്ടും കാണാം’ എന്ന കുറിച്ച് ദില്‍ജിത്ത് തന്റെ സന്തോഷവും രസകരമായി പങ്കുവച്ചു.
I appreciate the warmth of the Indian people.
…I made many new friends!!! https://t.co/MXz5PkapBg
— Ivanka Trump (@IvankaTrump) March 1, 2020
മാത്രമല്ല ഇതിന് സമാനമായ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കൂടി ഇവാന്‍ക ട്വിറ്ററിലൂടെ പങ്കുവച്ചു. ഇന്ത്യക്കാരുടെ ഊഷ്മളതയെ അഭിനന്ദിക്കുന്നതായും ഒരുപാട് പുതിയ സുഹൃത്തുക്കളെ ലഭിച്ചതായും ഇവാന്‍ക ഈ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.