J Jayalalithaa won’t be declared convict in disproportionate assets …

jayalalitha

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി.

കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ഒഴിവാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചത്.

കോടതി പിഴയിട്ട 100കോടി രൂപ ജയലളിതയുടെ സ്വത്തില്‍നിന്ന് പിടിച്ചെടുക്കണം എന്നായിരുന്നു വി.കെ ശശികല കുറ്റവാളിയാണെന്ന സുപ്രീം കോടതി വിധിയില്‍ പറഞ്ഞത്.

ജയലളിത കുറ്റക്കാരിയല്ലാത്തതിനാല്‍ അവരുടെ സ്വത്തില്‍നിന്നും പിഴ ഈടാക്കാനാകില്ലെന്നും അതിനാല്‍ വിധി പുനഃപരിശോധിക്കണമെന്നുമായിരുന്നു കര്‍ണാടകയുടെ ആവശ്യം.

Top